എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി
എൻ.ആർ.ഐ. ക്വാട്ട – പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ എം.എസ് സി. ഫുഡ് സയ ൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിന് 06 എൻ.ആർ.ഐ. ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത : ഈ സർവകലാശാലയിൽനിന്നുള്ളതോ തത്തുല്യമായതോആയ കുറഞ്ഞത് 50 ശതമാനം മാർക്കോടു യുള്ള ബി.എസ് സി. ഫുഡ് ടെക്നോളജി / ബി.വോക്. ഫുഡ് ടെക്നോളജി / ബി.വോക്. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ടെക്നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് സേഫ്റ്റി മാനേജ്മെന്റ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി മാനേജ്മെന്റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂലൈ 07-ന് ( ചൊവ്വ ) വൈകീട്ട് 05.00 മണിക്ക് മുൻപായി dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോട്ട് , വിസ, ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407345, 8089841996.
എം.എ. വിമൻ സ്റ്റഡീസ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വിമൻ സ്റ്റഡീസ് പഠനവകുപ്പിൽ 2026 – 27 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന്റെ വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവർക്കുള്ള പ്രവേശനം ജൂലൈ 06-ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇ-മെയിൽ : wshod@uoc.ac.in .
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം വർഷ ബി.എച്ച്.എം. (2004 സിലബസ് – 2019 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 03-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) എട്ടാം സെമസ്റ്റർ സെമസ്റ്റർ ബി.ടെക്. (2015 പ്രവേശനം) നവംബർ 2022, (2016 പ്രവേശനം) ഏപ്രിൽ 2023, (2017 പ്രവേശനം) നവംബർ 2023, (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 16 വരെയും 210 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 06 മുതൽ ലഭ്യമാകും.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) നാലാം സെമസ്റ്റർ സെമസ്റ്റർ ബി.ടെക്. (2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 08 വരെയും 200 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 03 മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ ( 2014, 2015 പ്രവേശനം ) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ നാലാം സെമസ്റ്റർ ഏപ്രിൽ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് 14-നും മൂന്നാം സെമസ്റ്റർ നവംബർ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് 21-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (CBCSS – 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 03 മുതൽ 13 വരെ അപേക്ഷി ക്കാം.
