അഗളി:’ഓപ്പറേഷന് തണ്ടറി’ന്റെ ഭാഗമായി പൂതൂരിലെ വനമേഖലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വമ്പന്‍ വ്യാജവാറ്റുകേന്ദ്രം കണ്ടെത്തി. ചാളയൂര്‍ ഉന്നതിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്തിന് സമീപത്തെ പാറക്കെട്ടുകള്‍ക്കിടയിലാണ് വാറ്റു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നും 1,650 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെ ടുത്ത് നശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. ബാരലുകളിലും റബര്‍ ട്യൂബുകളി ലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
അട്ടപ്പാടിയില്‍ ഒരു മാസത്തിനിടെ എക്സൈസ് നശിപ്പിക്കുന്ന മൂന്നാമത്തെ വാറ്റുകേന്ദ്രമാണിത്. സംഭവത്തില്‍ കേസെടുത്ത് കുറ്റക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എക്സൈസ് അറിയിച്ചു. അഗളി എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍ പ്രമോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.കെ. രജീഷ്, ടി. ഭോജന്, രംഗന് എന്നിവരും പങ്കെടു ത്തു.
