മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയ ത്തില്‍ രാജ്യത്ത് ഏറ്റവും കൃത്യവും വിശദവുമായ പഠനം നടത്തിയ സംസ്ഥാനം കേരളമാണെ ന്നും, ഇത് കേന്ദ്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നുംമുഖ്യമന്ത്രി വി.ഡി സതീശന് പറഞ്ഞു. ഇ.എസ്.എ. നിര്‍ണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയര്‍ന്ന ജനസാന്ദ്രതയുണ്ടായിട്ടും സംസ്ഥാനത്തിന് മികച്ച വനവിസ്തൃതിയും പച്ചപ്പും നിലനിര് ത്താന് കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മുന്‍കാലങ്ങളില്‍ തെറ്റായി വനമായി വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങള്‍ ഒഴിവാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നടപ്പാക്കും. ഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പടെ ഹൈക്കോടതിയിലും മറ്റ് കോടതികളിലും സമര്‍പ്പിക്കുന്ന സത്യവാങ്മൂലങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകീകൃത നിലപാട് സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച കണ ക്കുകള് കൃത്യമാണെന്ന് യോഗം വിലയിരുത്തി. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം സ്വീക രിച്ച നടപടികള്‍ കേന്ദ്രതല ഇ എസ് എ സമിതിയെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, ഷിബു ബേബി ജോണ്‍, ടി സിദ്ദിഖ്, എ പി അനില്‍കുമാര്‍, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വകുപ്പ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
