കല്ലടിക്കോട്: കരിമ്പ സെന്റ് മേരീസ് ബഥനി സ്കൂളും കെ.സി.ബി.സി മദ്യലഹരി വിരുദ്ധ സമിതി പൊന്നംകോട് ഫൊറോനാ യൂണിറ്റും കരിമ്പ സെന്റ് മേരീസ് ബഥനി സ്കൂളും സംയു ക്തമായി ലഹരിവിരുദ്ധ ദിനമാചരിച്ചു. കെ.സി.ബി.സി. മദ്യ ലഹരി വിരുദ്ധ സമിതി പാലക്കാട് രൂപത പ്രസിഡന്റ് ഡോ.മാത്യു കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസ്ന അധ്യക്ഷയായി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. ഫസലുറഹീം ബോധവല്‍ക്കരണ ക്ലാസെടുത്തു. ഫ്ലാഷ് മോബ്,സന്ദേശാത്മക സ്കിറ്റ്,മറ്റു കലാവതരണവും, സാമൂഹ്യ ഒപ്പ് ശേഖരണവും ലഹരി വിരുദ്ധ പ്രതിജ്ഞയമുണ്ടായി. ഫാ.ക്രിസ് കോയിക്കല്‍,ഫാ.പൗലോസ് കിഴക്കിനെടത്ത്,ഫാ. റിജോ മേടക്കല്‍,ബെന്നി ചിറ്റേട്ട്, റോസ് മറിയ ഷിബു,സ്കൂള്‍ ലീഡര്‍ ആന്‍ വര്‍ഗീസ്, ജോണ്‍ സി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
