കുമരംപുത്തൂര്‍: ജനങ്ങളുടെ ചിരകാലഅഭിലാഷമായ ചങ്ങലീരി-കുളപ്പാടം പാലം നിര്‍മാണ ത്തിന് പൊതുമരാമത്ത് വകുപ്പ് പ്രാരംഭ നടപടികള്‍ ആരംഭിച്ചു.ഇതിന്റെ ഭാഗമായി പൊതുമരാ മത്ത് പാലം വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം ചങ്ങലീരി, കുള പ്പാടം പാറക്കടവ് എന്നിവിടങ്ങളില്‍ സ്ഥലപരിശോധന നടത്തി. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചും, അന്വേഷണ നടപടികള്‍ക്കുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പാലം നിര്‍മാണത്തിനായി സം സ്ഥാന ബജറ്റില്‍ മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സൗജന്യമായി സ്ഥലം വിട്ടു നല്കുന്ന പക്ഷം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതടക്കമുള്ള തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പാലം യാഥാര്‍ഥ്യമാകുന്നതോടെ ചങ്ങലീരിയില് നിന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രാദൂരത്തില്‍ വലിയ കുറവു ണ്ടാകും. നിലവില്‍ മണ്ണാര്‍ക്കാട് വഴി ചുറ്റി സഞ്ചരിക്കേണ്ട 15 കിലോമീറ്ററോളം ദൂരം, പാലം വരുന്നതോടെ മൂന്നുകിലോമീറ്ററായി ചുരുങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.വട്ടമ്പലത്തെ സ്വകാര്യ ആശുപത്രികളിലേക്കും അഗ്നിരക്ഷാ സേനയുടെ സഹായം ആവശ്യമുള്ളയിടങ്ങളിലേക്കും വേഗത്തില്‍ എത്തിച്ചേരാന്‍ ഇത് സഹായിക്കും.ഈ പദ്ധതി പ്രാദേശിക യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഒരു പ്രധാന ബദല്‍ പാത കൂടിയായി മാറും.
ദേശീയപാതയിലെ കുന്തിപ്പുഴ പാലത്തില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് ഇത് ബദല്‍ വഴിയാക്കാം. കൂടാതെ, വട്ടമ്പലത്തുനിന്ന് പാലക്കാട്ടേക്കും, ചങ്ങലീരി വഴി കോങ്ങാട്, തച്ചമ്പാറ ഭാഗങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കും. മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാകുന്നതിനൊപ്പം, കരിമ്പുഴ ഭാഗത്തേക്കുള്ള യാത്രയും എളുപ്പമാകും. കാരാകുര്‍ശ്ശി, കിളിരാനി, പുല്ലിശ്ശേരി, ശ്രീകൃഷ്ണപുരം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും പാലം വലിയ പ്രയോജനം ചെയ്യും.പുഴയുടെ ഇരുവശത്തും റോഡ് സൗകര്യമുള്ളത് ഈ പദ്ധതിക്ക് വലിയ അനുകൂല ഘടകമാണ്.
അസി.എഞ്ചിനീയര്‍ ഗിരീഷ്, ഓവര്‍സിയര്‍ അനൂപ്, ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് സ്ഥലപരിശോധന നടത്തിയത്.ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.
