മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സി. ഡിപ്പോകളുടെ സമഗ്രവികസനവും ബസുകളുടെ ശുചിത്വ പരിപാലനവും പൊതുജനപങ്കാളിത്തത്തോടെ ഉറപ്പുവരുത്താന്‍ ഡിപ്പോകളില്‍ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ഒരുക്കം.ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയതായും കമ്മിറ്റി രൂപീകരണത്തോടെ കെ.എസ്.ആര്.ടി.സി. പൊതുജന പങ്കാളിത്തത്തോടെ നടത്തപ്പെ ടുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതുസേവന മേഖലയായി അംഗീകരിക്കപ്പെടുകയാണെന്നും ഗതാ ഗത മന്ത്രി സി.പി ജോണ്‍ പറഞ്ഞു.
ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.എല്‍.എയുടെ അധ്യക്ഷതയിലായിരിക്കും ഈ കമ്മിറ്റി .എം.എല്‍.എയുടെ അഭാവത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹി ക്കും. യൂണിറ്റ് ഓഫിസര്‍ കണ്‍വീനറാകുന്ന കമ്മിറ്റിയില്‍ പ്രാദേശിക ലോകസഭാംഗം അല്ലെങ്കില്‍ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, തദ്ദേശസ്ഥാപന അധ്യക്ഷന്‍, വാര്‍ഡ് മെമ്പര്‍, നിയമ സഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സി.എം.ഡി. നാമനിര്‍ദ്ദേശം ചെയ്യു ന്ന കെ.എസ്.ആര്.ടി.സിയുടെ ഒരു ഉദ്യോഗസ്ഥന് എന്നിവര്‍ അംഗങ്ങളായിരിക്കും.
അടിസ്ഥാന സൗകര്യ വികസനം, ശുചിത്വ പരിപാലനം, കാന്റീന് നിലവാരം ഉയര്‍ത്തല്‍, ബസ് സമയക്രമം മെച്ചപ്പെടുത്താനുള്ള ശുപാര്‍ശ നല്കല്, സ്പോണ്‍സര്‍ഷിപ്പ്-സിഎസ്ആര്‍-പൊതു ജന സംഭാവനകള്‍ എന്നിവയിലൂടെ വിഭവ സമാഹരണം നടത്തുക, ജനകീയ പങ്കാളിത്തം ഉറപ്പാ ക്കല്‍ എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകള്‍. യാത്രക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ക്രമക്കേടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും കമ്മിറ്റിക്ക് അധികാരമുണ്ട്. അതേസമയം സര്‍വീസ് ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ കോര്പ്പറേഷന് അധികൃതരുടേതായിരിക്കും.
ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂള്‍ ബാങ്കില്‍ കണ്‍വീനരുടെയും സി.എം.ഡി. ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരില്‍ അക്കൗണ്ട് തുറക്കും. പണമായോ ഫര്‍ണി ച്ചര് മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകള്‍, സ്പോണ്‍സര്‍ഷിപ്, സി.എസ്.ആര്. തുക എന്നിവ സ്വീകരിക്കും. കോര്പ്പറേഷന് സമയാസമയം അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിര്‍മാണ / അറ്റകുറ്റപ്പണികള്‍ കമ്മിറ്റിക്ക് ഏറ്റെടുക്കാം. വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുകയും വേണം. ഈ കമ്മിറ്റികള്‍ കുറഞ്ഞത് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരുന്നതാണ്.
