അഗളി: തമിഴ്നാട് വനമേഖലയില്‍ പരിക്കേറ്റുകിടന്ന കാട്ടുപോത്തിന്കുട്ടിയെ തമിഴ്നാട് വനം വകുപ്പുമായി ചേര്‍ന്ന് പുതൂര്‍ ആര്.ആര്.ടി. സംഘം രക്ഷപ്പെടുത്തി.അട്ടപ്പാടി റേഞ്ചിലെ പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള ഇലച്ചിവഴിക്ക് സമീപം ഭവാനിപ്പുഴയുടെ മറുകരയിലെ തമിഴ്നാട് വനമേഖലയിലാണ് ഒരു വയസ്സുള്ള കാട്ടുപോത്തിന്കുട്ടിയെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ വനം ഡിവിഷനിലെ നായിക്കംപാളയം റേഞ്ചില്‍പ്പെട്ട വനഭാഗ ത്തായിരുന്നു സംഭവം.
വനത്തില്‍ നിന്ന് പുറത്തെത്തിച്ച കാട്ടുപോത്തിന്കുട്ടിയെ പുഴ കടത്തി ഇലച്ചിവഴിയിലെത്തി ക്കുകയും, തുടര്‍ചികിത്സക്കായി വാഹനത്തില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അട്ടപ്പാടി റേഞ്ച് ഓഫിസര്‍ എന്‍.സഫീറിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുതൂര്‍ ആര്‍ആര്‍ടി അംഗങ്ങളായ മനോജ്, ഉണ്ണികൃഷ്ണന്, കാര്ത്തികേയന് തുടങ്ങിയവര്‍ പങ്കെടു ത്തു.
