മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം കെ.എസ്.ആര്.ടി.സി. ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 6.0-നാണ് സംഭവം. ബസിന്റെ ടാങ്കിന് കേടുപാടുപറ്റി. മലപ്പുറം ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ബസും എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരിയായ കരിമ്പുഴ സ്വദേശി സലീനയ്ക്ക് പരിക്കേറ്റു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കും പരി ക്കുണ്ടെങ്കിലും സാരമുള്ളതല്ല. അതേസമയം വാഹനത്തിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. അപക ടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. റോഡില്പരന്ന ഡീസല്‍ അഗ്നി രക്ഷാസേന അംഗങ്ങളെത്തി നീക്കം ചെയ്തു.
