തെങ്കര:കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുക,പൊതുമേഖലയെ സംരക്ഷി ക്കുക,തൊഴില്‍ നിയമം സംരക്ഷിക്കുക,തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളു ന്ന യിച്ച് സിപിഐ രാജ്യവ്യാപകമായി നടത്തിയ ദേശീയ പ്രക്ഷോഭ ത്തിന്റെ ഭാഗമായി തെങ്കര പോസ്റ്റ് ഓഫീസിന് മുന്നിലും സിപിഐ പ്രവര്‍ത്തകര്‍ സമരം നടത്തി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ജോസ് ബേബി ഉദ്ഘാടനം ചെയ്തു.തെങ്കര ലോക്കല്‍ സെക്രട്ടറി ഭാസ്‌കരന്‍ മുണ്ടക്കണ്ണി അധ്യക്ഷത വഹിച്ചു.എഐവൈഎഫ് മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി സുരേഷ് കൈതച്ചിറ,ഭരത് കൃഷ്ണദാസ്,മുരുകദാസ് അപ്പു,വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.