അലനല്ലൂര്‍: കോവിഡ് 19 മൂലമുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരമായി ചെറുകിട വ്യാപാരികള്‍ക്ക് വിവിധ തരം ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി യൂത്ത് വിങ് അലനല്ലൂര്‍ യൂണിറ്റ് പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകളയച്ചു. യൂത്ത് വിങ് സംസ്ഥാന കമ്മിറ്റിയുടെ ഒരു ലക്ഷം പോസ്റ്റ് കാര്‍ഡ് അയക്കല്‍ സമരത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ അലനല്ലൂര്‍ യൂണിറ്റ് തല ഉദ്ഘാടനം പ്രസിഡന്റ് ഇ.പി സുബൈര്‍ തുര്‍ക്കി നിര്‍വഹിച്ചു. നേതാക്കളായ സുരേഷ്, ഷമീറലി, എസ്.ബി സലീം, സാലിം സിദ്ധീഖി, താഹിര്‍ അലനല്ലൂര്‍, നൗഷാദ്, ഇല്ല്യാസ്, അഷ്‌കര്‍, മാനു, ജുനൈദ് ജെ.ജെ ടെക് തുടങ്ങിയവര്‍ പങ്കെടുത്തു.