മണ്ണാര്‍ക്കാട്: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭ കൃഷിഭവനില്‍ നടത്തിയ കര്‍ഷകസഭയും ഞാറ്റുവേലച്ചന്തയും ശ്രദ്ധേയമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ മുഖ്യാതിഥിയായി. തെങ്ങ്, പച്ചക്കറി തൈകള്‍ ചന്തയിലൂടെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. നഗരസഭാ പരിധിയിലെ കര്‍ഷകര്‍ക്കായി അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എ.ഐ.എഫ്), സബ് മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയുടെ രജിസ്ട്രേഷന് കാംപെയിനുമുണ്ടായി. ബ്ലോക്ക് കൃഷി അസി.ഡയറക്ടര്‍ പി.ഗിരിജ, കൃഷി ഓഫിസര്‍ സഫാന അസ്ഹര്‍, എ.ഐ.എഫ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുധാറാണി എന്നി വര് കര്‍ഷകരുമായി സംവദിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സി.മുഹമ്മദ് ബഷീര്‍, ജ്യോതി കൃഷ്ണന്‍കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍മാരായ സമീന, കദീജ ടീച്ചര്‍, ഉമ്മുസല്‍മ, ഷീജ രമേശ്, സുബൈര്‍ മാനു, ഷമീര്‍ വാപ്പു, ഷീബ, സുമലത, റജീന , അസി.കൃഷി ഓഫിസര്‍ പ്രീതി ടി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
