പാലക്കാട്:ജില്ലയിലെ ഉപരിതല ജലലഭ്യതയും ഭൂജലവിതാനവും ഉയര്‍ത്തുകയെന്ന ലക്ഷ്യ ത്തോടെ നടപ്പിലാക്കുന്ന ‘നീര്‍ധാര’ പദ്ധതിയില്‍ മികച്ച മുന്നേറ്റം. പദ്ധതി തുടങ്ങി ഒരു വര്‍ഷ ത്തില്‍ നിശ്ചയിച്ച 45,890 പ്രവൃത്തികളില്‍ 42,530 എണ്ണവും പൂര്‍ത്തിയാക്കി. 92.68 ശതമാനം പുരോഗതിയാണ് പദ്ധതി കൈവരിച്ചത്. ജില്ലാ കലക്ടര്‍ കെ. സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക അവലോകന യോഗത്തിലാണ് ഈ നേട്ടം വിശദീകരിച്ചത്.
തൊഴിലുറപ്പ് പദ്ധതി 100.8 ശതമാനവും കൃഷിവകുപ്പ് നൂറും, ദാരിദ്രലഘൂകരണ വിഭാഗം 97ശതമാനവും ലക്ഷ്യംകൈവരിച്ചു.ജലസംരക്ഷണമായി ബന്ധപ്പെട്ട് 15 ഓളം പ്രവൃത്തികളാണ് പദ്ധതിയിലൂടെ വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, എന്‍.ജിഒകളുമായി സഹകരിച്ച് നടപ്പിലാക്കി വരുന്നത്.അടുത്തഘട്ടത്തില്‍ അങ്കണവാടികളിലും, വിദ്യാലയങ്ങളി ലും ജലസംഭരണികള്‍ സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കും. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ വകുപ്പുകളെ സംയോജിപ്പിച്ച് 400 ഏക്കറോളം വരുന്ന തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തീരുമാനിച്ചു.
മഴവെള്ളം ഒലിച്ചു പോകാതെ മണ്ണില്‍തന്നെ നിലനിര്‍ത്തിയാല്‍ മാത്രമേ പുഴയിലും ജലലഭ്യത ഉറപ്പാക്കാനാകൂ. ജില്ലയിലെ എല്ലാ വകുപ്പുകളെയും പങ്കാളികളാക്കാനും ദീര്‍ഘകാല അടിസ്ഥാ നത്തില്‍ പദ്ധതി വ്യാപിപ്പിക്കാനും സാധിക്കണമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ പുരോഗതി റിപ്പോര്‍ട്ടിന്റെ പ്രകാശനവും നടന്നു. ഡെപ്യൂട്ടി കലക്ടര്‍ എസ്.എസ് അല്ഫ റിപ്പോര് ട്ട് അവതരിപ്പിച്ചു. കെ.എല്‍ സിറിള്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗ സ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, എന്‍.ജി.ഒ. പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
