പാലക്കാട്: നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.സന്ദര്‍ശകര്‍ പോത്തുണ്ടി ചെക്ക്പോസ്റ്റ് കട ന്നതിന് ശേഷം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറി റ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
അപകടകരവും ചെങ്കുത്തായതുമായ പാറക്കെട്ടുകളിലും റോഡരികിലെ അരുവികളിലും ഇറ ങ്ങി ഫോട്ടോകളും റീലുകളും ചിത്രീകരിച്ച് അപകടങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യമാണ്. പൊതു ജനസുരക്ഷ ഉറപ്പാക്കാനും ദുരന്തങ്ങള്‍ ഒഴിവാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറെ ചുമതലപെടുത്തിയിട്ടുണ്ട്.
പോത്തുണ്ടി ചെക്ക്പോസ്റ്റില്‍ എത്തുന്ന സഞ്ചാരികള്‍ അപകടകരമായ പാറക്കെട്ടുകളില്‍ ഇറങ്ങ രുത്. അപകടസാധ്യതാ മേഖലകളില്‍ അടിയന്തരമായി അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാ പിക്കും. ചെക്ക്പോസ്റ്റിന് ശേഷം വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി ആവശ്യമായ പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്ക്കെതി രെ 2025-ലെ ദേശീയ ദുരന്തനിവാരണ (ഭേദഗതി) നിയമത്തിലെ സെക്ഷന്‍ 34 സി പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
