മണ്ണാര്ക്കാട്: കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) പ്രോഗ്രാം (പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്യ) പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെ ന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 04-ന് വൈകിട്ട് 04.00 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്.
മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ സമുദായങ്ങളിലെ വിദ്യാർഥി കൾ – 155 രൂപ., മറ്റുള്ളവർ – 610 രൂപ. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നു ള്ള അലോട്ട്മെന്റുകളിൽ നിന്ന് പുറത്താകുന്നതാണ്. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോ ഡ് ചെയ്ത് സ്ഥിര പ്രവേശനം നേടണം. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ പരിഗണി ക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ക്യാൻസൽ ചെയ്യണം.
ഹയർ ഓപ്ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ ആയതു നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെ ടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല. ഹയർ ഓപ്ഷൻ ക്യാൻ സൽ ചെയ്യുന്നവർ ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കേ ണ്ടതും പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റ് ജൂലൈ 06-ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017, 2660600.
