മണ്ണാര്‍ക്കാട്:വനാതിര്‍ത്തി പങ്കിടുന്ന മേഖലകളിലും ചില സര്‍വേ നമ്പറുകളിലും സ്ഥലം കൈമാറുന്നതിനുള്ള നിരാക്ഷേപ പത്രത്തിന്റെ (എന്‍.ഒ.സി.) പേരില്‍ കര്‍ഷകരെ ബുദ്ധിമുട്ടി ക്കുന്ന നിലപാട് വനംവകുപ്പ് അവസാനിപ്പിക്കണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം, കാലാവസ്ഥവ്യതിയാനം എന്നിവയാല്‍ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്ന മലയോരകര്‍ഷകര്‍ക്ക് വനംവകുപ്പിന്റെ നടപടി തിരിച്ചടിയാവുകയാണ്.
കുടുംബപരമായ പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പോലും വനം വകുപ്പിന്റെ എന്‍.ഒ.സി തേടി അധിക സാമ്പത്തിക ബാധ്യതയിലും കാലതാമസത്തിലും തളച്ചിടുന്ന രീതിയാണെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്യുന്നത് തടയാനാണ് എന്‍.ഒ.സി എന്ന് വനം വകുപ്പ് വാദിക്കുന്നുണ്ടെങ്കിലും, മുന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ-രജിസ് ട്രേഷന്-വനം വകുപ്പ് ഉന്നതതല യോഗത്തില്‍ റവന്യൂ വകുപ്പ് ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി യിരുന്നു. 2012-ലെ രജിസ്ട്രേഷന് നിയമഭേദഗതി പ്രകാരം, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് റദ്ദ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരം ഉള്ളപ്പോള്‍, പിന്നെയും കര്‍ഷ കരെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്നാണ് റവന്യൂ വകുപ്പ് ചൂണ്ടിക്കാണിച്ചത്.
നാല് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച അപേക്ഷകളില്‍ പോലും വനം വകുപ്പ് ഇതുവരെ തീരുമാനമെ ടുത്തിട്ടില്ല. അനുവദിക്കുന്ന എന്‍.ഒ.സികള്‍ക്ക് ഒരു വര്‍ഷം മാത്രം കാലാവധി നല്‍കുന്നത് കര്‍ഷ കരെ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ട ഗതികേടിലാക്കുന്നു. ഉദ്യോഗസ്ഥരുടെ ഇത്തരം ജനദ്രോ ഹ നടപടികളും ചുവപ്പുനാടയും അവസാനിപ്പിക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണം. വനം വകുപ്പ് ആവിഷ്കരിക്കുന്ന നൂറിന കര്‍മ്മപരിപാടികളില്‍ ഇത്തരം നടപടികള്‍ അവസാനിപ്പി ക്കാനും, അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍ വിമുഖത കാട്ടുന്ന ഉദ്യോഗ സ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും വനം വകുപ്പ് മന്ത്രി തയ്യാറാകണമെന്നും കിഫ ജില്ലാ കമ്മി റ്റി ആവശ്യപ്പെട്ടു.കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനായി.
