പാലക്കാട്: വനംവകുപ്പ് ജീവനക്കാരുടെ സംഘടനയായ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേ ഷന്റെ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി ഒലവക്കോട് ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് വി.ജെ ഗീവര്‍ ഉദ്ഘാടനം ചെയ്തു. കെ.സന്തോഷ് കുമാര്‍ അധ്യക്ഷനായി.
പൊതുഅവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന വനസംരക്ഷണവിഭാഗം ജീവനക്കാര്‍ക്ക് പരിധി യില്ലാതെ കോമ്പന്‍സേറ്ററി അവധി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫോറസ്റ്റ് വാച്ചര്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്നിവരുടെ സ്ഥാനക്കയറ്റ പ്രശ്നം പരിഹരിക്കുക, ഫോറസ്റ്റ് സ്പെ ഷ്യല് റൂള്‍ ഭേദഗതിയിലെ കാലതാമസം ഒഴിവാക്കുക, ജില്ലയിലെ എല്ലാ റെയ്ഞ്ചുകളിലും പൂര്‍ണ സജ്ജീകരണങ്ങളോടുകൂടിയ ദ്രുതകര്‍മ്മ സേനകള്‍ അനുവദിക്കുക, അട്ടപ്പാടി, മണ്ണാര് ക്കാട് ആര്.ആര്.ടി. ഉള്‍പ്പെടയുള്ള സേനകള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കുക, പൊതുസ്ഥലമാറ്റം വേഗത്തില്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.ദില്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ മുജീബ്, സംസ്ഥാന സെക്രട്ടറി കെ.എം ബിജു, തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം ബിനുകുമാര്‍, പി.പ്രത്യുഷ്, ആര്.ജ്യോതിഷ്, കെ.സുരേഷ്, വി.എം ഷാനവാസ്, സി.എല്‍ അശ്വന്ത്, എസ്.എല്‍ ജിതിന് മോന് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എസ്.എല്‍ ജിതിന്മോന് (പ്രസിഡന്റ്), ടി.വിജയകുമാര്‍ (വൈസ് പ്രസിഡന്റ്), വി.വിനിത (സെക്രട്ടറി), ആര്.ജ്യോതിഷ് (ജോയിന്റ് സെക്രട്ടറി), ആര്.രവി (ട്രഷറര്‍). കെ.സന്തോഷ്കുമാര്‍, എം.നിതീഷ് ഭരതന് (സംസ്ഥാ ന കമ്മിറ്റി അംഗം).
