മണ്ണാര്‍ക്കാട്: കാലിക്കറ്റ് സർവകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ (സി.ഡി.ഒ.ഇ.) നടത്തുന്ന വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഫീസ് ഇടപാടുകള്‍ സുഗമമാ ക്കുന്നതിന് അത്യാധുനിക പേയ്മെന്റ് ഗേറ്റ്വേ സംവിധാനം ഒരുങ്ങുന്നു. ഇതിനായി വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശാനുസരണം രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സി.ഡി.ഒ.ഇ. ധാരണയായി. സി.ഡി.ഒ.ഇ. ഡയറക്ടര്‍ ഡോ. സി.ഡി. രവികുമാര്‍, എസ്.ബി.ഐ. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ യന്മന്ദ്ര ഉപേന്ദ്ര ഭാസ്കര്‍ എന്നിവര്‍ കരാറില്‍ ഒപ്പു വെച്ചു. ചടങ്ങില്‍ എസ്.ബി.ഐ. ക്ലറിക്കല്‍ സീനിയര്‍ അസോസിയേറ്റ് എന്‍. പ്രവീണ്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. ജാബിര്‍ എന്നിവര്‍ പങ്കെടു ത്തു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സർവകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്സുക ളിലേക്ക് അപേക്ഷിക്കുമ്പോഴും കോഴ്സ് ഫീസ്, പരീക്ഷാ ഫീസ് എന്നിവ അടയ്ക്കുമ്പോഴും നേരി ട്ടിരുന്ന സാങ്കേതിക തടസ്സങ്ങളും കറന്‍സി കണ്വെര്ഷന് പ്രായോഗിക ബുദ്ധിമുട്ടുകളും പൂര്‍ണ മായും പരിഹരിക്കാന്‍ ഈ പുതിയ ആഗോള പേയ്മെന്റ് ഗേറ്റ്വേയിലൂടെ സാധിക്കും. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍, മറ്റ് ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ എന്നിവ വഴി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി തത്സ മയം പണമടയ്ക്കാം. കാലിക്കറ്റ് സർവകലാശാലയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രോഗ്രാമുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ആഗോളതലത്തില്‍ കൂടുതല്‍ വിദ്യാര്‍ഥി കളിലേക്ക് എത്തിക്കുന്നതിനും ഈ സുപ്രധാന ചുവടുവെപ്പ് സഹായിക്കും. എസ്.ബി.ഐയുടെ ഏറ്റവും പുതിയ സുരക്ഷിത ബാങ്കിംഗ് സാങ്കേതികവിദ്യ ലഭ്യമാകുന്നതോടെ ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന വിദ്യാര്‍ഥിക്കും ആശങ്കയില്ലാതെ പ്രവേശന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
