അഗളി:പുതൂരിലെ വനമേഖലയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചു.ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷന് തൂഫാനിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നടപടി.മേലേ ഭൂതയാര്‍ ഉന്നതിയില്‍ നിന്നും ഏകദേശം എട്ടുകിലോമീറ്റര്‍ അകലെയുള്ള പിള്ളയാര്‍ മലയടിവാരത്താണ് ജലസേചനസൗകര്യങ്ങളോടെ കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നത്.
മലയിലെ ഉറവകളില്‍ നിന്നും പൈപ്പുകള്‍ വഴി വെള്ളമെത്തിക്കുന്ന രീതിയിലായിരുന്നു കൃഷി. കൃഷിയിടത്തിന് സമീപം പരിപാലകര്‍ക്കായി ഷെഡ്ഡും നിര്‍മിച്ചിരുന്നതായും പൊലിസ് കണ്ടെ ത്തി.വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാത്തതും, വന്യമൃഗങ്ങളുടെ ശല്യം കുറവുള്ള പ്രദേശമാണ് കൃഷിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഗൊട്ടിയാര്‍ക്കണ്ടി ഉന്നതിക്ക് മുകളിലുള്ള മലയടിവാരത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ 5.30-ഓടെയാണ് ദൗത്യസംഘം വനമേഖലയില്‍ പരിശോധന ആരംഭിച്ചത്. ദുര്‍ഘടമായ വഴികള്‍ പിന്നിട്ട് ഉച്ചയ്ക്ക് 1.45ഓടെയാ ണ് സംഘം കൃഷിസ്ഥലത്ത് എത്തിയത്. ഇവിടെ രണ്ടുമാസം പ്രായമുള്ള 250 ഓളം കഞ്ചാവ് ചെ ടികളാണ് ഉണ്ടായിരുന്നത്.
നിയമനടപടികള്‍ക്കായി സാമ്പിള്‍ ശേഖരിച്ചശേഷം ബാക്കി ചെടികള്‍ പൊലിസ് സംഘം തീ കൊളുത്തി നശിപ്പിച്ചു. പുതൂര്‍ എസ്.ഐ. അബ്ദുല്‍ സലാം, ഡാന്‍സാഫ് എസ്.ഐ. എം.സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ അഗളി സബ് ഡിവിഷനിലെ ഡാന്‍സാഫ്, ആന്റി നക്സല്‍ സ്ക്വാഡ്, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രുൂപ്പ് എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് ദൗത്യത്തില്‍ പങ്കെടുത്തത്.സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ലഹരി ഉപയോഗ മോ വിപണമോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ പൊലിസിനെ അറിയിക്കണമെന്നും വിവരം നല്കുന്നവരുടെവിവരങ്ങള് രഹസ്യമായി സൂക്ഷിക്കുമെന്നും പൊലിസ് അറിയിച്ചു.
