പി.ജി. ക്യാപ് 2026 – ലേറ്റ് രജിസ്ട്രേഷൻ
2026 – 27 അധ്യയന വര്ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് ലേറ്റ് ഫീയോടുകൂടിയുള്ള ( ജനറൽ : 870 രൂപ., എസ്.സി. /എസ്.ടി. : 570 രൂപ ) രജിസ്ട്രേഷൻ സൗകര്യം ജൂലൈ 01 മുതൽ 04-ന് വൈകീട്ട് 04.00 വരെ ലഭ്യമാകും.
പി.ജി. ക്യാപ് 2026 – വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ്
പ്രൊവിഷണൽ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് ജൂലൈ 07-ന് പ്രസിദ്ധീകരിക്കും. പ്രൊവിഷണൽ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികൾ, വിദ്യാർഥികളുടെ അപേക്ഷയിൽ നൽകിയ ഇ-മെയിൽ വഴി pgonline@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 08-ന് വൈകീട്ട് 04.00 മണി വരെ സമർപ്പിക്കാം. അന്തിമ റാങ്ക് പട്ടിക ജൂലൈ 09-ന് പ്രസിദ്ധീകരിക്കും. വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രകാരമുള്ള കോളേജ് പ്രവേശനം ജൂലൈ 10-ന് തുടങ്ങും.
പി.ജി. ക്യാപ് 2026 – കമ്മ്യൂണിറ്റി ക്വാട്ടാ റാങ്ക് ലിസ്റ്റ്
2026 – 27 അധ്യയന വര്ഷത്തേക്കുള്ള പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് (പി.ജി. ക്യാപ് 2026) എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ കമ്മ്യൂണിറ്റി ക്വാട്ടാ റാങ്ക് ലിസ്റ്റ് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. കോളേജ് നോട്ടീസ് ബോർഡുകളിൽ ജൂലൈ 01-ന് ഇത് ലഭ്യമാകും.
എല്ലാവിധ പ്രവേശനങ്ങൾക്കും മാൻഡേറ്ററി ഫീസടയ്ക്കാനുള്ള ലിങ്ക് സ്റ്റുഡന്റ് ലോഗിനിൽ ജൂലൈ 01 മുതൽ ലഭ്യമാകും.
കൊമേഴ്സ് ആന്റ് മാനേജമെന്റ് പഠനവകുപ്പിൽ
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജമെന്റ് പഠനവകുപ്പിൽ (എനി ടൈം രജിസ്ട്രേഷൻ) പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് വിഷയത്തിൽ സീനിയർ പ്രൊഫസർ ഡോ. ഇ.കെ. സതീഷിന് കീഴിൽ ഒരൊഴിവാണുള്ളത്. കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ്, എയിഡഡ് കോളേജുകളിലെ സ്ഥിരാധ്യാപകർക്ക് ജൂലൈ 15 വരെ dcmshod@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കാം. അഭിമുഖ തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
പി.ആർ. 852/2026
ഐ.ടി.എസ്.ആറിൽ
അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശായുടെ ഗോത്രവർഗ പഠന ഗവേഷണ കേന്ദ്രത്തിൽ ( ഐ.ടി.എസ്.ആർ. ) ഇംഗ്ലീഷ്, സോഷ്യോളജി, കൊമേഴ്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി 25.05.2026 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം യഥാക്രമം ജൂലൈ 10, 13, 14 തീയതികളിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പി.ആർ. 853/2026
എം.എ. ഫിലോസഫി പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പിൽ എം.എ. ഫിലോസഫി പ്രോഗ്രാം പ്രവേശനത്തിന് ‘സി.യു.സി.ഇ.ടി. – 2026’ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്കുള്ള രണ്ടാംഘട്ട പ്രവേശനം ജൂലൈ 01-ന് ( ബുധൻ ) നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407359, ഇ-മെയിൽ : phylohod@uoc.ac.in .
പി.ആർ. 854/2026
എം.എസ് സി. കമ്പ്യൂട്ടർ സയൻസ്:
എസ്.സി. / എസ്.ടി. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് ( 2026 പ്രവേശനം ) പ്രോഗ്രാമിന് എസ്.സി. / എസ്.ടി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട താത്പര്യമുള്ള എസ്.സി. / എസ്.ടി. വിഭാഗക്കാർ ജൂലൈ 03-നുള്ളിൽ മതിയായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പി.ആർ. 855/2026
പരീക്ഷ
വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ മൂന്നാം വർഷ ബി.എച്ച്.എം. ആന്റ് സി.ടി. ( 2023 പ്രവേശനം ), ബി.എച്ച്.എം. ( 2021, 2022 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 03-ന് തുടങ്ങും.
മൂന്നാം വർഷ ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് (2023 പ്രവേശനം), ബി.പി.എഡ്. ഇന്റഗ്രേറ്റഡ് (2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 04-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 856/2026
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.ആർക്. – ( 2022, 2023, 2024 പ്രവേശനം ) മെയ് 2026, ( 2017 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 18 വരെ അപേക്ഷിക്കാം.
പി.ആർ. 857/2026
സൂക്ഷ്മപരിശോധനാഫലം
ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
