‘മിഷന് സീറോ സോഴ്സ്’ കാംപെയിന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു
മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ശുചിത്വ ഹര്‍ത്താല്‍’ ആചരിക്കാന്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നട ക്കുന്ന മിഷന് സീറോ സോഴ്സ് കാംപെയിന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ അടിയന്തര നടപടിക്ക് ധാരണ യായത്.
ശുചിത്വ ഹര്‍ത്താലിന്റെ തീയതി പിന്നീട് തീരുമാനിക്കും.ഈ ദിവസം സര്‍ക്കാര്‍ ഓഫിസുകള്‍, സ്കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണവും ഉറവിടനശീകരണവും നടക്കും.ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവന ങ്ങള് നിര്‍ത്തിവെച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് നിര്‍ദ്ദേശമുണ്ട്. ഓരോ സ്ഥാപനത്തിന്റെയും മേധാവികളും വീടുകളിലെ ഗൃഹനാഥന്മാരും ഈ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം നല്‍കണം. ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങള്‍ തടയുന്നതിന് കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയെന്നത് അടിയന്തര ആവശ്യമാ ണ്. ഇതിനായി എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. ശുചിത്വ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനപ്രതിനിധികള്‍ സാമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളെ ബോധവല്‍ക്കരിക്കണം.
കൊതുക് പെരുകുന്ന സാഹചര്യമുള്ള വാര്‍ഡുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തീകരിക്കുകയെന്നതിനാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കേണ്ടത്. കുറഞ്ഞ അകലത്തില്‍ വീടുകളും മറ്റുമുള്ള സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇടവിട്ടുള്ള മഴകൊതുക് പെരുകാന്‍ കാരണമാ യതായും അധികൃതര്‍ വിലയിരുത്തുന്നു. നിലവില്‍ മൂന്ന് മുതല്‍ ആറ് വരെയും, 19 മുതല്‍ 22 വരെയുമുള്ള വാര്‍ഡുകളിലാണ് കൊതുക് സാന്ദ്രതാ പഠനവും ഉറവിട നശീകരണവും നടത്തിയി ട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ മറ്റ് വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും. കൊതുകിന്റെ സാന്ദ്രത കണ്ടെത്താന്‍ എം.ഇ.എസ്. കല്ലടി കോളേജ് ബോട്ടണി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആരോ ഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരുടെയും, എന്‍.എസ്. എസ്. വളണ്ടിയര്‍മാരുടേയും സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജി തമാക്കും.വിദ്യാര്‍ഥികളും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വാര് ഡ് കൗണ്‍സിലര്‍മാരുടേയും നേതൃത്വത്തില്‍ സാമൂഹിക പിന്തുണ ഉറപ്പാക്കാനും തീരുമാനിച്ചു.
അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെ ഈ മാസം ആദ്യവാരങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. സജ്ന അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ. ബാലകൃഷ്ണന്, താലൂക്ക് ആശുപത്രി സൂപ്രണ്ട് മേരി ജ്യോതി വില്‍സണ്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്ത സ്ഥിരമായി കോപ്പിയടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അനുമതിയില്ലാതെ വാര്‍ത്തകള്‍ കോപ്പിചെയ്യുന്നവര്ക്കെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കാനാണ് തീരുമാനം. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.