അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യു.ആര് കോഡ് അധിഷ്ഠിത ലഹരി വിരുദ്ധ പ്രതിജ്ഞാ കാംപെയിന് തുടക്കമാ യി. ലഹരിക്കെതിരായ സാമൂഹിക ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ സാങ്കേ തികവിദ്യ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാംപെയിന് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ഷീല ദേവി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി സൈനബ, കെ.സീനത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല നാസര്‍, നിജാസ് ഒതുക്കും പുറത്ത്, ബഷീര്‍ പടുകുണ്ടില്‍, പി.പി മന്‍സൂര്‍, പി.ടി.എ പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന് കെ.എ. അബ്ദു മനാഫ്, ഒ. ഫിറോസ്, മുഫീന ഏനു, സത്താര്‍ താജ്മഹല്‍, കെ.ടി. സിദ്ദീഖ്, ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എം. ജിജേഷ്, എ. സുനിത, ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ സംബന്ധിച്ചു.
