മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല 2026-27 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തി നുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലായ് രണ്ടിന് വൈ കിട്ട് മൂന്ന് മണിക്ക് മുന്‍പായി മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിര പ്രവേശനം നേടണമെന്ന് അധികൃതര്‍ അറിയിച്ചു. എസ്.സി, എസ്.ടി. ഒ.ഇ.സി, മറ്റ് സംവരണസമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 155 രൂപയും മറ്റുള്ളവര്‍ക്ക് 610 രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ച വര് വീണ്ടും അടയ്ക്കേണ്ടതില്ല.
ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലായ് രണ്ടിന് സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാ ത്തപക്ഷം അവസരം നഷ്ടമാവുകയും അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താവുകയും ചെയ്യും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലായ് നാലിന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി ഹയര്‍ ഓപ്ഷന് റദ്ദാക്കണം. കൂടാതെ പുതു ക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുകയും വേണം. ഹയര്‍ ഓപ്ഷനുകള്‍ പൂര്‍ണ മായോ ഭാഗികമായോ റദ്ദാക്കാവുന്നതാണ്.
കോളജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനും പുതിയ കോളജ്, കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നതിനു മുള്ള സൗകര്യം ജൂലൈ മൂന്ന്, നാല് തിയതികളില്‍ ലഭ്യമാകും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടയ്ക്കാതെ പ്രവേശന പ്രക്രിയയില്‍ നിന്ന് പുറത്തായവര്‍ക്കും ഈ അവസര ത്തില്‍ അപേക്ഷ പൂര്‍ത്തീകരിച്ച് അടുത്ത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമാകാം. കോളജുക ളില്‍ പ്രവേശനം നേടുന്നവര്‍ക്ക് ടി.സി. ഒഴികെയുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധ നയ്ക്ക് ശേഷം തിരിച്ചുവാങ്ങാമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
