മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി ഓട്ടോണമസ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി , പി.ജി ക്ലാസുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും.പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ രാവിലെ 9.30-ന് രക്ഷിതാക്ക ള്‍ക്കൊപ്പം കോളജ് ഓഡിറ്റോറിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോഴിക്കോട് എന്‍. ഐ. ടി. മാനേജ്മെന്റ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ മുഹമ്മദ് ഷാഫി ഓറിയന്റേഷന്‍ ക്ലാസ്സിന് നേതൃത്വം നല്‍കും.
