മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധതി ക്ക് പിന്തുണയേകി നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലി യും നടത്തി. സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ലഹരിവിരുദ്ധ സന്ദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്ലക്കാര്‍ഡുകളും ബാനറുകളുമായി വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. സ്കൂള്‍ പരിസരത്തും സമീപപ്രദേശങ്ങളിലും ബോധവല്‍ക്കരണ സന്ദേശങ്ങളും പ്രചരിപ്പിച്ചു. വണ്മില്യണ് തൂഫാന് ഗോള്‍സ് പദ്ധതിയിലും വിദ്യാലയം പങ്കാളി യായി. പി.ടി.എ. പ്രസിഡന്റ് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് കെ.എം സൗദത്ത് സലീം അധ്യക്ഷനായി.
ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. ഫസലു റഹീം ക്ലാസെടുത്തു. കെ.പി അബ്ദുസലിം മുഹ മ്മദ് അബ്ദുനസീര്‍, സി.പി മൊയ്തീന്, കെ.എം മുംതാസ്, കെ.മുനീര്‍, പി.എം ഷമീര്‍ മുഹമ്മദ്, കെ. എച്ച് ഫഹദ്, എ.ഹസനുല്‍ ബന്ന, ഇ.പി റുക്നാന ബീഗം,സുനു ജേക്കബ്, എം.വിനീത, കെ.ഷമീന, കെ.റസീന, ഫാരിഷ എന്നിവര്‍ സംസാരിച്ചു.
