അഗളി: അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്സ് അസോസിയേഷന് ഫോര്‍ മില്ലറ്റിന്റെ (അറ്റ്ഫാം) പ്രവര്‍ത്തനം കൂടുതല്‍ കര്‍ഷകരിലേക്ക് വ്യാപിപ്പിക്കുന്നതിനായി ഉന്നതികള്‍ തോറും വില്ലേജ് തല സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ ചാവടിയൂര്‍ വില്ലേജ് തല സമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തി ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തു.ഉന്നതിയിലെ അറ്റ്ഫാം ഓഹരി ഉടമകളായ ആദിവാസികര്‍ഷകരുടെ വിപുലമായ സംഗ മവും നടത്തി.
വനിതാ കാര്‍ഷിക കണ്‍സോര്‍ഷ്യം, പഞ്ചകൃഷി സംരക്ഷണം, മില്ലറ്റ് കൃഷി വിപുലീകരണം, മൂല്യവര്‍ധിത ഉല്‍പ്പാദനം, ബ്രാന്‍ഡിങ്, വിപണിബന്ധം, സുസ്ഥിര ഉപജീവന പദ്ധതികള്‍ എന്നി വയെല്ലാം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ഭാവി പദ്ധതികളും ആസൂത്ര ണം ചെയ്തു. അട്ടപ്പാടിയിലെ ഗോത്രവര്‍ഗ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി വി.എഫ്.പി.സി.കെ., സപ്ലൈകോ എന്നിവയിലേക്കെല്ലാം ഉല്‍പ്പന്നങ്ങളെത്തിക്കാനും ഗ്രാമീണ ചന്തകള്‍ നടത്താനുമാണ് ഉദ്ദേശിക്കു ന്നത്.
അട്ടപ്പാടിയിലെ 193 ഉന്നതികളിലും വില്ലേജ് തല സമിതികള്‍ രൂപീകരിക്കുന്നതിലൂടെ അറ്റ്ഫാമി ന്റെ പ്രവര്‍ത്തനഗുണം ഇവിടങ്ങളിലെ കര്‍ഷകര്‍ക്ക് ലഭ്യമാകും. ഓരോ ഉന്നതിയേയും സാമ്പ ത്തികമായി സ്വയംപര്യാപ്തമാക്കുന്ന വികസനമാതൃകയിലേക്ക് അട്ടപ്പാടിയെ എത്തിക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് അറ്റ്ഫാം ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ ആര്.രഞ്ജിത്ത് പറഞ്ഞു. യോഗത്തില്‍ ചാവടിയില്‍ ഉന്നതി മൂപ്പന് ശിവന് അറ്റ്ഫാമിന്റെ പുതിയ ഓഹരി ഉടമക ളായ ആദിവാസി കര്‍ഷകര്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. അറ്റ്ഫാം ചെയര്മാന് വി. സി രംഗസ്വാമി, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചന്ദ്രന്, പി.ആര്.ഒ. കാര്‍ത്തിക എന്നിവര്‍ പങ്കെടുത്തു.
