മണ്ണാര്‍ക്കാട്:ബാംഗാളിന്റെ ചരിത്രവും വിപ്ലവകാരി കനുസന്യാലിന്റെ ജീവിതവും പറയുന്ന സി.ഗണേഷിന്റെ ‘ബംഗ’ എന്ന നോവലിന് തൃശൂര്‍ അങ്കണം സാംസ്കാരികവേദി ഏര്‍പ്പെടു ത്തിയ ഒന്‍പതാമത് ആര്.ഐ. ഷംസുദ്ദീന് പുരസ്കാരം ലഭിച്ചു. കെ.രഘുനാഥന്റെ ‘അജ്ഞാത നാമ’ എന്ന നോവലുമായി പുരസ്കാരം പങ്കിടുന്ന ‘ബംഗ’ ഈ നേട്ടത്തോടെ അഞ്ച് സംസ്ഥാനതല പുരസ്കാരങ്ങളാണ് സ്വന്തമാക്കുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുര സ്കാരം ജൂലൈ 20-ന് കേരളസാഹിത്യ അക്കാദമി എം.ടി. ഹാളില്‍ വച്ച് നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിക്കും. ചടങ്ങില്‍ അശോകന് ചരുവില്‍ അനുസ്മരണ പ്രഭാ ഷണം നടത്തും.
കനുസന്യാലിന്റെ എഴുപത്തിയെട്ടാം വയസിലെ ആത്മഹത്യയും അതിനോടുള്ള മാധ്യമങ്ങ ളുടെ നിസ്സംഗതയുമാണ് ഈ നോവലിന്റെ രചനയ്ക്ക് സി.ഗണേഷിനെ പ്രേരിപ്പിച്ചത്. ഇതിനായി ബംഗാളില്‍ യാത്രനടത്തുകയും നാലുവര്‍ഷം എഴുത്തിനായി വിനിയോഗിക്കുകയും ചെയ്തു. കനുവിന്റെ, ഔദ്യോഗിക ജീവചരിത്രമെഴുതിയ ബപ്പാദിത്യപോളും മരണത്തില്‍ കവിതയെ ഴുതിയ റഫീക് അഹമ്മദും ഈ നോവലില്‍ കഥാപാത്രങ്ങളായി വരുന്നുവെന്നത് കൃതിയുടെ സവിശേഷതയാണ്.
തിലകന് സ്മാരക പുരസ്കാരം, നമ്പീശന് മാസ്റ്റര്‍ പുരസ്കാരം, അഴീക്കോട് തത്ത്വമസി പുരസ് കാരം, ആത്മായാനങ്ങളുടെ ഖസാക്ക് അവാര്‍ഡ് എന്നിവയും ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിനെ തേടിയെത്തിയിരുന്നു. തന്റെ സാഹിത്യജീവിതത്തില്‍ പ്രചോദനംനല്കിയ ആര്.ഐ ഷംസുദ്ദീന്റെ സ്മരണക്കായുള്ള പുരസ്കാരം ലഭിച്ചതില്‍ വലിയ സംതൃപ്തിയുണ്ടെന്ന് സി.ഗണേഷ് പറഞ്ഞു. 1998-ല്‍ ഷംസുദ്ദീന് നേതൃത്വം നല്കിയ തന്റെ എഴുത്തിന് സപ്തദിന സാഹിത്യക്യാംപിന് പുതിയ ദിശാബോധം നല്‍കിയിരുന്നു. സ്വന്തം ജീവിതത്തെ പരിപൂര്‍ണമാ യും സാഹിത്യസംഘാടനത്തിന് മാറ്റിവെച്ച ഒരാളുടെ പേരിലുള്ള പുരസ്കാരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നതായും സി.ഗണേഷ് കൂട്ടിച്ചേര്‍ത്തു.
