പുലാപ്പറ്റ: കോണിക്കഴി അക്ഷരം വായനശാലയിൽ നടന്നുവന്നിരുന്ന വായനാപക്ഷാചരണത്തിന് സമാപനമായി. സമാപന സമ്മേളനം കെ.കെ.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ടി.ചന്ദ്രകുമാർ അധ്യക്ഷനായി.സമാപന പരിപാടിയുടെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിന് പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ എം.ജെ.അനീസ് നേതൃത്വം നൽകി. പുലാപ്പറ്റ റിക്രിയേഷൻ ക്ലബ് ഒന്നാം സ്ഥാനവും,അക്ഷരംവായനശാല കോണിക്കഴി രണ്ടാം സ്ഥാനവും നേടി. ജംഷീദ് കടവൻകാട്ടിൽ, വാർഡ് മെമ്പർ പി.ഉഷ, അധ്യാപകൻ ജാഫർ എന്നിവർ സംസാരിച്ചു.
