എടത്തനാട്ടുകര: വായനാമാസാചരണത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഗ്രാമബന്ധു വായനശാല സന്ദര്‍ശിച്ചു. വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിനായാണ് വിദ്യാര്‍ഥികളെത്തിയത്.
ലൈബ്രറി സെക്രട്ടറി ഭാസ്കരന് മാസ്റ്റര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. വായനശാലയില്‍ അംഗത്വ മെടുക്കാനുള്ള അവസരവും അവധി ദിവസങ്ങളില്‍ നേരിട്ടെത്തി പുസ്തകങ്ങള്‍ കൊണ്ടുപോകാ നുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചെറുപ്പംതൊട്ടെ വിദ്യാ ര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി സ്കൂളിലെ എല്ലാ ക്ലാസുകളിലും കിഡ്സ് ലൈബ്രറി തുടങ്ങാനുള്ള ഒരുക്കങ്ങളായിട്ടുണ്ട്.
ഓരോ ക്ലാസിലേക്കും കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള നൂറോളം പുസ്തകസമാഹ രണവും ഇതിന്റെ ഭാഗമായി നടത്തിയിട്ടുള്ളതായി അധികൃതലര് അറിയിച്ചു. പ്രധാന അധ്യാപ കന് പി.യൂസഫ്, ലൈബ്രേറിയന്‍ ഗീതാലക്ഷ്മി, അധ്യാപകരായ പി.ജിതേഷ്, ഭാഗ്യലക്ഷ്മി, സുജിത് എന്നിവര്‍ സംസാരിച്ചു.
