മണ്ണാര്‍ക്കാട്: എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ്മാര്‍ക്ക് പുന:സ്ഥാ പിക്കണമെന്നാവശ്യപ്പെട്ട് നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്കൂളിലെ എന്‍.സി.സി. ജൂനിയര്‍-സീനിയര്‍ ഡിവിഷന് കേഡറ്റുകള്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിവേദനം നല്കി.
നിലവില്‍ എന്‍.സി.സി ‘എ’, ‘ബി’, ‘സി’ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ പാസായവര്‍ക്ക് അനുവദിക്കു ന്ന ഗ്രേസ് മാര്‍ക്ക് വെറും 20 ആയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്‍.സി.സി സര്‍ട്ടിഫി ക്കറ്റ് പരീക്ഷകള്‍ സാധാരണ പരീക്ഷകളല്ല. രണ്ട് വര്‍ഷത്തോളം നീളുന്ന കൃത്യമായ പരിശീലനം, സ്ഥിരം പരേഡുകള്‍, ക്യാംപുകള്‍, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍, ദേശീയ ഐക്യ പരിപാ ടികള്‍ എന്നിവയില്‍ സജീവമായി പങ്കെടുത്ത ശേഷമാണ് കേഡറ്റുകള്‍ പരീക്ഷയെ അഭിമുഖീക രിക്കുന്നത്.
കേഡറ്റുകളുടെ താല്‍പ്പര്യങ്ങളും ഭാവി വിദ്യാഭ്യാസ സാധ്യതകളും പരിഗണിച്ച്, ഗ്രേസ് മാര്‍ക്ക് സംവിധാനം പുനഃപരിശോധിച്ച് മുന്‍കാല ആനുകൂല്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്ത ര നടപടി സ്വീകരിക്കണമെന്നും അവര്‍ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. പി.ടി.എ. പ്രസിഡന്റ് സി.മുഹമ്മദ് ബഷീര്‍, പ്രധാന അധ്യാപിക കെ.എം സൗദത്ത് സലീം, കെ.പി.എ സലീം, അസോ. എന്‍.സി.സി. ഓഫിസര്‍ പി.ഹംസ, സെക്കന്‍ഡ് ഓഫിസര്‍ പി.എ ഷബീര്‍, സീനിയര്‍ കേഡറ്റുക ളായ സി.എസ്.എം സൂരജിത്, എല്‍.സി.പി.എല്‍. മുഹമ്മദ് ഫെബീല്, സി.എസ്.എം. നാഫിയ, അനാമിക, യാഥവ് കൃഷ്ണ, ഹരി ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.
