എടത്തനാട്ടുകര: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ചളവ മൈത്രി ലൈബ്രറിയുടെ ആഭി മുഖ്യത്തില്‍ പ്രകൃതിയും സമൂഹവും എന്ന വിഷയത്തില്‍ സംഘ സംവാദം സംഘടിപ്പിച്ചു. വനമിത്ര പുരസ്കാര ജേതാവ് കെ.ശിവശങ്കരന് വിഷയാവതരണം നടത്തി. ഡി.എന്‍ ആസാദ്, കെ.ശ്രീധരന്, കെ.പി സത്യപാലന്, മന്തിയില്‍ ഷാജഹാന്, പി. ഗോപാലകൃഷ്ണന്, പി.നീലകണ്ഠന്, പ്രതീഷ് ചക്കംതൊടി, പി.അജേഷ്, പി.ശ്രീധരന്, ഇ.ജിഷ എന്നിവര്‍ പങ്കെടുത്തു.
