മണ്ണാര്‍ക്കാട്: മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം സര്‍ക്കാര്‍ കാണണമെന്ന് കര്‍ഷകസംഘം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കുമരംപുത്തൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സമ്മേളനം ജില്ലാ സെക്രട്ടറി എം.ആര് മുരളി ഉദ്ഘാടനം ചെയ്തു.കെ.കെ രാജന്, രമ സുകുമാരന്‍ , പി.മുസ്തഫ എന്നിവരടങ്ങിയ പ്രസിഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.
സെക്രട്ടറി എസ്.ആര് ഹബീബുള്ള റിപ്പോട്ടവതരിപ്പിച്ചു.കര്‍ഷക സംഘം സസ്ഥാന കമ്മറ്റി അംഗം ജോസ് മാത്യുസ്, പി.സുബ്രഹ്മണ്യന്, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമ കൃഷ്ണന്,ഏരിയ സെക്രട്ടറി എന്‍.കെ നാരായണന് കുട്ടി, കുമരംപുത്തൂര്‍ ലോക്കല്‍ സെക്രട്ടറി ഐലക്കര മുഹമ്മദാലി, കുമരപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.കെ രാജന് (പ്രസിഡന്റ്),രമ സുകുമാരന്‍, എ കുമാരന് (വൈസ് പ്രസിഡന്റ്), എസ്.ആര് ഹബീബുള്ള,പി.ജി വത്സന് (ജോ.സെക്രട്ടറി), എം.ജിനേഷ് (ട്രഷറര്‍) പി.മുസ്തഫ എന്നിവരെ തെരഞ്ഞെടുത്തു.
