മണ്ണാര്‍ക്കാട്: ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 28 മുതല്‍ ജൂലൈ ഒന്ന് വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂണ്‍ 28 -മുത ല്‍ ജൂലൈ 2 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യതയുള്ളത്. അതോടൊ പ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീ റ്റര്‍ വരെ (ചിലപ്പോള്‍ പരമാവധി 60 കി.മീ വരെ) വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന്, മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലകൊള്ളുകയാണ്.വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായുള്ള ചക്രവാതച്ചുഴിയും തുടരുന്നു.ഇപ്പോള്‍ തീരദേശ ആന്ധ്രപ്രദേശിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് തുടങ്ങി ഛത്തീസ്ഗഢ്, മറാത്ത്വാഡ വഴി മധ്യ മഹാരാഷ്ട്ര വരെ സമുദ്രനിരപ്പില്‍ നിന്ന് 4.5 കിലോ മീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി നിലകൊള്ളുന്നു.മറ്റൊരു ന്യൂനമര്‍ദപാത്തി വടക്കന്‍ കര്‍ണാ ടകയില് നിന്ന് തുടങ്ങി റയലസീമ, തെക്കന്‍ കര്‍ണാടക, തമിഴ്നാട് വഴി കന്യാകുമാരി പ്രദേശം വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 കിലോമീറ്റര്‍ വരെ വ്യാപിച്ചുകിടക്കുകയാണ്.ഈ സാഹചര്യത്തി ലാണ് ജൂലൈ 2 വരെ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്
