കോട്ടോപ്പാടം: കുടുംബവഴക്കിനെ തുടര്‍ന്ന് ദമ്പതികള്‍ മരിച്ചസംഭവത്തിന്റെ ഞെട്ടലിലാണ് നായാടിപ്പാറ ഗ്രാമം. കൊമ്പം പള്ളത്ത് നഗറിലെ സുകുമാരന്റെയും ദീപയുടേയും മരണം അക്ഷ രാര്‍ത്ഥത്തില്‍ നാടിനെ നടുക്കി.
ശനിയാഴ്ച വൈകിട്ടോടെയാണ് ഇരുവരുടേയും മരണവാര്‍ത്ത നായാടിപ്പാറ ഗ്രാമം കേട്ടത്.കത്തി കൊണ്ട് ദീപയുടെ കഴുത്ത് അറുത്തശേഷം സുകുമാരനും സ്വയം കഴുത്തറുത്ത് ജീവനൊടുക്കു കയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇതിനിടെ സുകു മാരന് അടുക്കളയിലെത്തി കത്തിയെടുത്ത് ദീപയെ ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായി രുന്ന മകളുടെ ബഹളം കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും, സ്വകാര്യആശുപത്രിയിലുമായി സൂക്ഷിച്ച മൃതദേഹങ്ങള്‍ ഞായറാഴ്ച പോസ്റ്റുമാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.വൈകിട്ട് അഞ്ച്മണിയോടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആറുമണിയോടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.മുരളീധരന്, കെ.ആസിഫ് അലി, പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര് അന്തിമോപചാരമര്‍പ്പിച്ചു.
സംഭവസ്ഥലത്ത് വിലരടയാള വിദഗ്ദ്ധര്‍, ശാസ്ത്രീയ പരിശോധന വിഭാഗം, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. സി.അലവി സംഭവസ്ഥലം സന്ദര് ശിച്ചിരുന്നു. നാട്ടുകല്‍ സി.ഐ. ടി.വി ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലിസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വൈകിട്ട് ഏഴുമണിയോടെ മൃതദേഹങ്ങള്‍ സംസ്കാരത്തിനായി ഐവര്‍മഠത്തിലേക്ക് കൊണ്ടുപോയി. നിര്‍മാണ തൊഴിലാളിയായിരുന്നു സുകുമാരന്‍. ടാപ്പിങ് ജോലികള്‍ക്കും പോകാറുണ്ട്. നല്ലരീതിയില്‍ ജീവിച്ചുപോയ ഒരു കുടും ബത്തിലുണ്ടായ ദുരന്തം വിശ്വസിക്കാനാകാതെ പ്രയാസപ്പെടുകയാണ് ബന്ധുക്കളും നാട്ടുകാരും.