എടത്തനാട്ടുകര: ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോ ധം സൃഷ്ടിക്കുന്നതിനായി എടത്തനാട്ടുകര സ്കൂള്‍ ഓഫ് ഖുര്‍ആനില്‍ ലഹരിവിരുദ്ധ ബോധവ ല്‍ക്കരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്ന ചടങ്ങില്‍ വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന സെക്രട്ടറി റിഷാദ് അല്‍ ഹികമി അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷ ന് തൂഫാന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ടി.പി നിഷാദ്, എം.നൗഷാദ് അലി എന്നിവര്‍ സംസാരിച്ചു.
