കാരാകുര്‍ശ്ശി: ഉറവിടങ്ങളെ പൂര്‍ണമായും ഇല്ലാതാക്കി ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി, കാരാകുര്‍ശ്ശി പഞ്ചായത്തില്‍ ‘മിഷന് സീറോ സോഴ്സ്’ മെഗാ കാംപെയിന് തുടങ്ങി. അണിചേ രാം ആറാഴ്ച എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജനകീയ കാംപെയിന്റെ ഉദ്ഘാടനം പുല്ലിശ്ശേരിയി ല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് നിര്‍വഹിച്ചു.
ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് സമഗ്ര ആരോഗ്യപരിപാടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച പുല്ലിശ്ശേരി, പള്ളിക്കുറുപ്പ്, കിളിരാനി, അയ്യപ്പന്‍കാവ് വാഴമ്പുറം മേഖലകള്‍ കേന്ദ്രീക രിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇവിടെയുള്ള വീടുകള്‍, കടകള്‍, മറ്റുസ്ഥാപനങ്ങള്‍, റബര്‍ തോട്ടങ്ങള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി കൊതുക് വളരാന്‍ സാധ്യതയുള്ള നിലയില്‍ കെട്ടികിടന്ന വെള്ളം ഒഴിവാക്കി.
ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്മാര്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുള്‍പ്പെട്ട സംഘമാണ് വീടുകളി ലുള്‍പ്പടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹഫ്സ ത്ത് വെള്ളാഞ്ചേരി, സ്ഥിരം സമിതി അധ്യക്ഷരായ കാസിം കോലാനി, ഷിഫാന ടീച്ചര്‍, അലി അക്ബര്‍ കോലാനി, മെമ്പര്‍മാരായ ഷഫീഖ് ശബാന, ഐശ്വര്യ,രാജേഷ്, അജേഷ്, സ്നേഹ, സുഹൈല അബ്ദുള്ള മുജീബ്, ബിന്ദു, രാധിക രഘു, ഷാഹിന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബെര്‍ലിറ്റ് എന്നിവര്‍ നേതൃത്വം നല്കി.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കി പ്രതിരോധ യജ്ഞത്തോട് പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
