കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ പഞ്ചായത്തിലെ പൂന്തിരിത്തിക്കുന്ന്- കാവുണ്ട റോഡ് ഗതാഗത യോഗ്യമാക്കുക, കുളപ്പാടം സെന്റര്‍, പുന്തിരുത്തിക്കുന്ന് സെന്റര്‍, ഒഴുകുപാറ, നെച്ചിക്കാട് പള്ളി റോഡ് എന്നിവടങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കുളപ്പാടം യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി.കെ ശ്രീകണ്ഠന് എം.പിയ്ക്ക് നിവേദനം നല്കി. നേതാക്കളായ പി.കെ സൂര്യകുമാര്‍, മുജീബ് മല്ലിയില്‍, ജിജു, അവറാന്, അപ്പച്ചന് എന്നിവര്‍ ചേര് ന്നാണ് എം.പിക്ക് നിവേദനം സമര്‍പ്പിച്ചത്.
