കോട്ടോപ്പാടം: 1977 ജനുവരി ഒന്നിന് മുന്‍പ് നികുതിയടച്ച് കൈവശം വെച്ചുവരുന്ന കോട്ടോപ്പാടം ഒന്ന് വില്ലേജിലുള്‍പ്പെടുന്ന മലയോരകര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനെ നേരില്‍കണ്ട് നിവേദനം നല്കി.
അമ്പലപ്പാറ, കരടിയോട്, ഇരട്ടവാരി പ്രദേശങ്ങളിലെ മലയോരകര്ഷകരാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. ചെറുകിട കര്‍ഷകരും ആദിവാസികളും ഉള്‍പ്പടെ നൂറുകണക്കിന് കുടുംബ ങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്. 1955-നും 65നും ഇടയിലുള്ള കാലഘട്ടങ്ങളില്‍ ജന്മിമാ രില്‍ നിന്നും വിലക്ക് വാങ്ങിയസ്ഥലങ്ങളാണിത്. സര്‍ക്കാരിലേക്ക് കൃത്യമായി ഭൂനികുതിയും അടച്ചുപോരുന്നുണ്ട്. കൈവശഭൂമിയ്ക്ക് പട്ടയമില്ലാത്തതിനാല്‍ ഉടമകള്‍ പ്രയാസത്തിലാവുക യാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനോ, വില്‍പ്പന നട ത്താനോ, വീടുവെയ്ക്കുന്നതിനോ മറ്റോ ആവശ്യങ്ങള്‍ക്കായി മരം മുറിക്കാനോ സാധിക്കാത്ത സാഹചര്യമാണ്. ഇതിനാല്‍ തന്നെ കൈവശം ഭൂമിയുണ്ടായിട്ടും കര്‍ഷകര്‍ക്ക് സാമ്പത്തികമായ പ്രയാസങ്ങളുണ്ടാകുമ്പോള്‍ അത് തരണം ചെയ്യാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നു.
നിരവധി നിവേദനങ്ങളുടെ ഫലമായാണ് 1977-ന് മുന്‍പ് കൈവശംവെച്ച് കൃഷിചെയ്യുന്ന കര്‍ഷക രുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതിനായി കേരള നിയമസഭ നിയമം പാസാക്കിയത്. 1993 കാലഘ ട്ടത്തില്‍ വനം-റെവന്യുവകുപ്പുകള് സംയുക്തമായി പരിശോധന നടത്തിയിരുന്നു. പട്ടയത്തിന് അര്‍ഹരായ 122 പേരുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് 2009 സെപ്റ്റംബര്‍ 14-ന് ലാന്‍ഡ് റെവന്യു കമ്മീ ഷണര്‍ക്കും, സര്‍ക്കാരിലേക്കും സമര്‍പ്പിച്ചിട്ടുള്ളതുമാണ്. തുടര്‍ന്ന് പട്ടയം അനുവദിക്കുന്നതുമാ യി ബന്ധപ്പെട്ടുള്ള ഒന്നാംഘട്ട സര്‍വേയും പൂര്‍ത്തിയാക്കി. സംയുക്ത പരിശോധന പട്ടിക പ്രകാ മുള്ള സ്ഥലങ്ങളെല്ലാം വനംവകുപ്പിന്റെ നേതൃത്വത്തില്‍ റെവന്യുവകുപ്പ് അളന്ന് തിട്ടപ്പെടുത്തി യിട്ടുണ്ട്.
തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സിജാദ് അമ്പലപ്പാറ, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സ്കറിയ ജോസഫ്, വിനോദ് അര്ത്തിക്കുഴിയില്, സലീം പുത്തന്‍കോട്ട്, പി.ടി എഡിസണ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

വാര്‍ത്തകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നവരുടെ പ്രത്യേകശ്രദ്ധയ്ക്ക് :www.unveilnewser.com എന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയ യിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരക്കാര്ക്കെതി രെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് അറിയിക്കുന്നു. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.