ജനങ്ങളെ രാഷ്ട്രീയമായി ബോധ്യപ്പെടുത്തണം: എ.കെ ബാലന്
മണ്ണാര്‍ക്കാട്: വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രം ജനങ്ങളെ സ്വാധീനിക്കാന്‍ കഴി യില്ലെന്നും, ഇതോടൊപ്പം ജനങ്ങളെ രാഷ്ട്രീയമായി ബോധ്യപ്പെടുത്താന്‍ സാധിക്കാത്തിടത്തോ ളം കാലം നമ്മള് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലന് പറഞ്ഞു. സി.ഐ.ടി.യു മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടി. ശിവദാസമേനോന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്.ടി.സി സൗജന്യയാത്രയുമായി ബന്ധപ്പെട്ട് വലിയ പ്രചാരണമാണ് നടന്നത്. എന്നാല്‍ ആയിരം രൂപ കിട്ടുന്ന സ്ത്രീകളിലെ പത്തിലൊന്നെങ്കിലും നമ്മള് ബോധ്യപ്പെടുത്തിയിരുന്നെങ്കി ല്‍ തെരഞ്ഞെടുപ്പില്‍ ഈ ഗതികേട് വരുമായിരുന്നില്ല. പാര്‍ട്ടി രഹസ്യം സ്വകാര്യമായി വെക്കണ മെന്ന് ആരോ പഠിപ്പിച്ചതില്‍ ഇതും പെടുത്തിയതാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല രൂപത്തില്‍ ബോധ്യപ്പെടുത്തിയാല്‍ അതിന്റെ മാറ്റമുണ്ടാകും. ജില്ലയില്‍ വലിയ പോറലേറ്റില്ലെ ങ്കിലും, ഏറ്റ പോറലെല്ലാം സംഘടനാപരമായ ദൗര്‍ബല്യം കൊണ്ട് സംഭവിച്ചതാണ്. പ്രത്യയശാ സ്ത്രപരമായ രാഷ്ട്രീയവും വര്‍ഗരാഷ്ട്രീയവും ജനങ്ങളിലേക്ക് എത്തുന്നതില്‍ വൈമനസ്യം ഉണ്ടായാല്‍ മുന്നോട്ട് പോകാനാകില്ലെന്നും എ.കെ ബാലന് കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ കമ്മി റ്റി അംഗം എം. കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. ഹംസ, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതന്, സി.പി.എം ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി, സി.ഐ. ടി.യു ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട്, പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.
