പാലക്കാട് : ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉറക്കക്കുറവ് അനുഭവിക്കുന്നവര്‍ക്ക് പ്രത്യക ഒ പി ആരംഭിച്ചു. ഇന്നത്തെ ജീവിത ശൈലി, മാനസീക സമ്മര്‍ദ്ദം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ മൂലം ഉറക്കകുറവ് അനുഭവി ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രത്യേക ഒ പി ആരംഭിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സേവനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2546260.
