മണ്ണാര്‍ക്കാട്: ബി.ജെ.പി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ചരിത്രവും വികാസവും വിശദമാക്കുന്ന ദ്വിദിന പഠനക്യാംപ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പ്രശിക്ഷന്‍ മഹാഭിയാന്‍ തുടക്കമായി. മണ്ണാര്‍ക്കാട് ശ്രീമൂകാം ബിക വിദ്യാനികേതന്‍ സ്കൂളില്‍ നടക്കുന്ന ക്യാംപ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ്, വൈസ് പ്രസിഡന്റ് എന്‍.ആര് രജിത, ജില്ലാ സെല്‍ കോഡിനേറ്റര്‍ എ.പി സുമേഷ്കുമാര്, എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.ഹരിദാസ്, പ്രൊഫഷണല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ.പി.എം ജയകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാജു പുഴക്കല്‍, സുധീഷ് കുളപ്പാടം, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വി രവീന്ദ്രന്, ജോസ് കൊല്ലിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
