കല്ലടിക്കോട്: കേരള കോണ്‍ഗ്രസ് (ജോസഫ്) കരിമ്പ മണ്ഡലം കണ്വെന്ഷന് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജോണ്‍ ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷനായി.
ജലജീവന്‍ മിഷന്റെ പാറക്കാല്‍ ജലസംഭരണിയുടെ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കി കരിമ്പ, മുണ്ടൂര്‍, കോങ്ങാട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെ ന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു. മീന്‍വല്ലം,തുടിക്കോട് പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശ ല്യം പരിഹരിക്കണമെന്നു ആവശ്യവും ഉന്നയിച്ചു.
ജില്ലാ കമ്മിറ്റി അംഗം ടോംസ്കറിയ, ജില്ലാ ജില്ലാ സെക്രട്ടറി ശിവരാജേഷ്, നിയോജകമണ്ഡലം പ്രസിഡന്റ് ബിജു കടുകുമ്മാക്കല്‍, മണ്ഡലം സെക്രട്ടറി ജോസ് വെള്ളാരുംകാലയില്, കുര്യന്, പി.എ ഷാജി പള്ളിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
