മണ്ണാര്‍ക്കാട്: മലയോരമേഖലയായ കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, പാലക്കയം എന്നിവടങ്ങളിലേ ക്ക് മുന്‍പുണ്ടായിരുന്ന കെ.എസ്.ആര്.ടി.സിയുടെ ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിക്കണ മെന്ന് ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സി. അഡൈ്വസറി ബോര്‍ഡ് അംഗം മോണ്‍സി തോമസ് മുഖ്യമന്ത്രി വി.ഡി സതീശനെ നേരില്‍കണ്ട് നിവേദനം നല്കി. പൂഞ്ചോലയിലേക്കും സര്‍വീസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും കാഞ്ഞിരപ്പുഴ വഴി പാലക്കയം, ഇരുമ്പകച്ചോല, മൂന്നാംതോട് പ്രദേശങ്ങളിലേക്ക് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. വരുമാനക്കുറവും മറ്റുംചൂണ്ടിക്കാട്ടി പിന്നീട് ഇവ നിര്‍ത്തലാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് പ്രയാസത്തിലായത്. കാഞ്ഞിരപ്പുഴയിലേക്ക് നിരവധി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പാലക്കയം, ഇരുമ്പകച്ചോല ഭാഗത്തേക്ക് പൊതുവേ ബസുകള്‍ കുറവാണ്. പാലക്കയത്തേക്ക് ഉണ്ടായിരുന്ന കെ.എസ്.ആര്.ടി.സിയുടെ 16 ഹ്രസ്വദൂര സര്‍വീസു കളില്‍ ഇന്ന് ആകെ അവശേഷിക്കുന്നത് കോട്ടയം-പാലക്കയം സൂപ്പര്‍ഫാസ്റ്റ് മാത്രമാണ്.
സ്ത്രീകള്‍ക്ക് യാത്രാസൗജന്യം അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ മേഖലയിലേക്ക് ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തണമെന്ന ആവശ്യവും ഇതിനകം ശക്തമായിട്ടുണ്ട്. വിദ്യാഭ്യാസം, ആശുപത്രി, സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി ധാരാളം സ്ത്രീകളും വിദ്യാര്‍ഥിനികളും കാഞ്ഞിരപ്പുഴയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്കും മറ്റും യാത്രചെയ്യുന്നുണ്ട്. ഓര്‍ഡിനറി സര്‍വീസ് അനുവദിച്ചാല്‍ ഇവര്‍ക്കെല്ലാം പ്രിയദര്‍ശിനി പദ്ധതിയുടെ ഗുണവും ലഭിക്കും.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മലയോരകുടിയേറ്റ മേഖലയിലേക്ക് കെ.എസ്.ആര്.ടി.സി. ബസു കള്‍ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ഡിപ്പോയിലും ലഭിക്കുന്നുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ അനുവദിച്ച് കിട്ടണമെ ങ്കില്‍ കോര്പ്പറേഷന് ചീഫ് ഓഫിസറുടേയും, ധനകാര്യവകുപ്പിന്റെയുമെല്ലാം അനുമതി ആവ ശ്യമാണെന്ന് ഡിപ്പോ അധികൃതര്‍പറയുന്നു. ഡിപ്പോയിലാകട്ടെ ബസുകളുടേയും ഡ്രൈവര്മാരു ടേയും കുറവുമുണ്ട്.

🚫 വാര്‍ത്ത സ്ഥിരമായി കോപ്പിയടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് :www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.