കാഞ്ഞിരപ്പുഴ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാഞ്ഞിരം-ആനമൂളി റോഡ് നവീകരണത്തിന് ഒരു കോടി രൂപയുടെ അംഗീകാരം ലഭിച്ചതോടെ യാത്രക്കാര്‍ ഏറെ പ്രതീക്ഷയിലാണ്. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ.എ തുളസിയുടെ ഇടപെടലിന്റെ ഭാഗമായാണ് റോഡിനായി ബജറ്റില്‍ തുക അനുവദിച്ചത്.
കാഞ്ഞിരപ്പുഴ-തെങ്കര പഞ്ചായത്തുകളെയും കോങ്ങാട്-മണ്ണാര്‍ക്കാട് മണ്ഡലങ്ങളെയും ബന്ധി പ്പിക്കുന്നതാണ് കാഞ്ഞിരം-ആനമൂളി റോഡ്. അട്ടപ്പാടി ചുരം റോഡ് ഇറങ്ങി മണ്ണാര്‍ക്കാട് ചുറ്റാ തെ പാലക്കാട്ടേക്ക് എളുപ്പത്തില്‍ എത്താവുന്ന പാതയാണിത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ന്നുകിടക്കുകയായിരുന്നു ഈ റോഡ്. ഏകദേശം മൂന്നര കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. ഇതില്‍ കാഞ്ഞിരം മുതല്‍ പാങ്ങോട് ട്രാന്‍സ്ഫോര്‍മ റിന് സമീപം വരെ മൂന്ന് കിലോമീറ്ററോളം കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെയും ബാക്കി ഭാഗം തെങ്കര പഞ്ചായത്തിന്റെയും പരിധിയിലാണ്.
ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ നിന്ന് കാഞ്ഞിരം വഴി തിരിഞ്ഞ് അട്ടപ്പാടിയിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുന്ന പാതയാണെങ്കിലും വലിയ ദുരിതമാണ് യാത്രക്കാര്‍ അനുഭവി ച്ചിരുന്നത്. ഏറെ പരാതികള്‍ക്കു ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൂര്‍ണമായില്ല. മുഴുവന്‍ കുഴികള്‍ അടയ്ക്കാനും കഴിഞ്ഞി രുന്നില്ല.
ബസുകളും ലോറികളും ഒഴികെ അട്ടപ്പാടിയില്‍ നിന്നു ചുരം ഇറങ്ങിവരുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാലക്കാട്ടേക്കെത്താന്‍ ഈ റോഡിനെയാണ് മുഖ്യമായും ആശ്രയി ക്കുന്നത്. ദിവസേന രോഗികളുമായി പോകുന്ന ആംബുലന്‍സുകളും, ജില്ലാ ആസ്ഥാനത്തുനിന്ന് അട്ടപ്പാടിയിലേക്കുള്ള സര്‍ക്കാര്‍ വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന പാതയാണിത്. ബജ റ്റില്‍ തുക അനുവദിച്ചതോടെ ഈ റോഡ് നവീകരിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് ഇതോടെ ശാശ്വത പരിഹാ രവുമാകും.
