മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജില്‍ എന്‍.എസ്.എസ്, എന്‍.സി.സി, ആന്റി നര്‍ക്കോട്ടിക് സെല്‍, ജനമൈത്രി പൊലിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാ ഷ്ട്ര ലഹരിവിരുദ്ധ ദിനമാചരിച്ചു. കോളജിലെ ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം റഫീഖ പാറക്കോട്ട് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് അധ്യ ക്ഷയായി. എസ്.ഐ. രാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ സിവില്‍ പൊലിസ് ഓഫി സര് അമ്പിളി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ കെ.ഷെരീഫ്, ആന്റി നര്‍ക്കോട്ടിക് സെല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ ഒ.എ മൊയ്തീന്, എന്‍.സി. സി. ആര്‍മി കെയര്‍ ടേക്കര്‍ പി.സിറാജുദ്ധീന്, എന്‍.എസ്.എസ്. വളണ്ടിയര്‍ സെക്രട്ടറി അനന്യ തുടങ്ങിയവര്‍ സംസാരിച്ചു.
