തിരുവനന്തപുരം:ലഹരിമരുന്ന് വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി കൈമാറാനും, ലഹരിവിമോചന-കൗണ്‍സിലിങ് സഹായങ്ങ ള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുമായി മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി ‘ജനജാഗ്രത പോര്‍ട്ടല്‍’ ജൂലൈ ഒന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു ഡിജിറ്റല്‍ സംവിധാനം ആദ്യമാണ്. വിവ രങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അവരുടെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആധുനികവല്‍ക്കരിച്ച എന്‍ഫോഴ്സ്മെന്റ് പദ്ധതിയായ ‘ഓപ്പറേഷന് തണ്ടര്‍’ പുനരാരംഭിച്ചതായും മന്ത്രി പറഞ്ഞു. വ്യാജകള്ളിന്റെ ഉല്പാദനവും വിതര ണവും തടയാന്‍ ‘ഓപ്പറേഷന് ശുദ്ധി’ എന്ന പേരില്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ അഴിമതി ഒഴിവാക്കാന്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. ഘട്ടഘട്ടമായി മദ്യോപയോഗം കുറച്ചുകൊണ്ടുവരികയും ലഹരി പൂര്‍ണമാ യും ഇല്ലാതാക്കുകയുമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം.
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തുടനീളം നടത്തിയ ശക്തമായ പരിശോധനകളില്‍ 14,722 കേസുകളാണ് ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട 1,422 എന്‍.ഡി.പി.എസ് കേസുകളും, 2,292 അബ്കാരി കേസുകളും ഉള്‍പ്പെടുന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ നിയമവിരുദ്ധ വില്‍പ്പനയുമായി ബന്ധപ്പെട്ട് 118 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് സേനയെ കാലാനുസൃതമായി പരിഷ്കരിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ബജറ്റില്‍ പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരിമരുന്നുകള്‍ വളരെപെട്ടെന്ന് ലബോറട്ടറി നിലവാരത്തില്‍ തിരിച്ചറിയാന്‍ എല്ലാ എക്സൈസ് റേഞ്ച് ഓഫീസുകളിലും അത്യാധുനിക പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കും. പരിശോധനാ ഫലങ്ങള്‍ വൈകുന്നത് ഒഴിവാക്കാന്‍, കേരളത്തിലാദ്യമായി എക്സൈസ് വകുപ്പിന് മാത്രമായി സ്റ്റേറ്റ് കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറി കായംകുളത്ത് സ്ഥാപിക്കും. മയക്കുമരുന്ന് മാഫിയയുടെ ഇതരസംസ്ഥാന ശൃംഖലകള്‍ തകര്‍ക്കാന്‍ എക്സൈസിനുള്ളില്‍ പ്രത്യേക നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. പൊതുജനസൗഹൃദ അന്തരീക്ഷവും ലഹരിവിരുദ്ധ കൗണ്‍സിലിങ് സൗകര്യങ്ങളുമുള്ള മാതൃകാ ഓഫീസുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കും.
ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് രൂപം നല്കിയ സമഗ്ര കാംപെയിനാണ് ‘മയങ്ങില്ല കേരളം’. ഓപ്പറേഷന് തണ്ടറിലൂടെ ലഹരി കടത്തിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക, സ്കൂളുകളില്‍ ആന്റി-നാര്‍ക്കോട്ടിക് ക്ലബുകള്‍ വിപുലീകരിക്കുകയും പ്രത്യേക പരിശീലനം സിദ്ധിച്ച 31 ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുക, നിലവിലു ള്ള 14 കേന്ദ്രങ്ങള്‍ക്ക് പുറമെ, സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡി-അഡിക്ഷ ന് സെന്ററുകള്‍ ആരംഭിക്കുക എന്നിവ കാംപെയിന്റെ ഭാഗമാണ്. ലഹരിമുക്തരാ കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാന്‍ കായിക-സാമൂഹ്യ സംഘടനകളെ ഏകോപിപ്പിച്ച് വ്യക്തിഗത പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
