എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയോത്സവം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.
കോട്ടപ്പള്ള സ്റ്റാറ്റസ് മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികള്‍, വിവിധ മേളകളിലെ വിജയികള്‍, സി.എം. കിഡ്സ് സ്കോളര്‍ ഷിപ്പ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്കാര്‍ ജേതാക്കളായ ഇരുന്നൂറോളം പ്രതിഭകളെ അനുമോദിച്ചു. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ പി.അബ്ദുറഹ്മാന്, മക്കരപറമ്പ് രജിസ്ട്രാര്‍ തെക്കന്‍ യൂസഫ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.സ്കൂളിലെ ആറാം ക്ലാസുകാരനായ സി.പി റയ്യാന്‍ വരച്ച മന്ത്രിയുടെ ചിത്രം ചടങ്ങില്‍ വച്ച് മന്ത്രിക്ക് സമ്മാനിച്ചു.
അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി അധ്യക്ഷനായി. ജില്ലാ പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷ എ.കെ ഷീലദേവി മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി. സൈനബ, കെ. സീനത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല നാസര്‍, സുരേഷ് കൊടുങ്ങയില്‍, നിജാസ് ഒതുക്കും പുറത്ത്, ബഷീര്‍ പടുകുണ്ടില്‍, പിപി മന്‍സൂര്‍, പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പടുകുണ്ടില്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.പി മാനു, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ചെയര്മാന് അബ്ദുള്ള പാറോക്കോട്, പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ, പ്രധാനാധ്യാപക ന് കെ.എ അബ്ദുമനാഫ്, മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
