മണ്ണാര്‍ക്കാട്: മഴക്കാലം ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാന്‍ അവസരമൊരുക്കി കെ.എസ്.ആര്.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ കലണ്ടര്‍ പുറത്തിറക്കി. പ്രമുഖ മലയോരവിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ് ഇത്തവണത്തെ പാക്കേജുകള്‍.
ജൂലായ് അഞ്ചിന് തുടങ്ങി 30ന് വിവിധ ദിവസങ്ങളിലായാണ് ഉല്ലാസയാത്രകളില്‍ കാടിന്റെയും മലയുടെയും മഴയുടെയും സൗന്ദര്യം നേരിട്ടനുഭവിക്കാം. കുറഞ്ഞചിലവില്‍ സുരക്ഷിതമായി യാത്ര ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. അഞ്ചിന് രാവിലെ ആറ് മണിക്ക് നെല്ലിയാമ്പതി യിലേക്ക്പുറപ്പെടുന്ന യാത്രയ്ക്ക് 590 രൂപയാണ് ഈടാക്കുന്നത്. 11, 12, 19, 26 തിയതികളിലും ഈ യാത്ര നടക്കും.നാലമ്പല ദര്‍ശനത്തിന് 890 രൂപയാണ് നിരക്ക്. ഇത് ജൂലൈ 18, 21, 23, 25, 28, 30 തീയതികളില്‍ ലഭ്യമാണ്.
പുലര്‍ച്ചെ 4 മണിക്ക് പുറപ്പെടുന്ന ഊട്ടി യാത്രയ്ക്ക് 1030 രൂപയും, വാഗമണ്‍ യാത്രയ്ക്ക് 1110 രൂപയും, ആലപ്പുഴ വേഗ ഹൗസ് ബോട്ട് യാത്രയ്ക്ക് 1040 രൂപയുമാണ് നിരക്ക്. ഊട്ടി യാത്ര ജൂലൈ 12, 19, 26 തിയതികളിലും, വാഗമണ്‍ യാത്ര ജൂലൈ 5, 12, 26 തീയതികളിലും, ആലപ്പുഴ യാത്ര ജൂലൈ 11, 26 തിയതികളിലും ക്രമീകരിച്ചിരിക്കുന്നു.രണ്ട് ദിവസത്തെ ഗവി യാത്രയ്ക്ക് 3000 രൂപയും, മാമലക്കണ്ടം വഴിയുള്ള മൂന്നാര്‍ യാത്രയ്ക്ക് 1720 രൂപയുമാണ് ചെലവ്. ഗവി യാത്ര ജൂലൈ 11, 25 തിയതികളില്‍ രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത്.
ജൂലൈ 11-ന് പുറപ്പെടുന്ന മൂന്നാര്‍ യാത്ര പുലര്‍ച്ചെ 5 മണിക്കാണ്.ഇതുകൂടാതെ, ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ, മലങ്കര ഡാം എന്നിവിടങ്ങളിലേക്ക് 930 രൂപ നിരക്കില്‍ ജൂലൈ 11, 19 തിയതി കളിലും, മട്ടാഞ്ചേരി വൈബ് യാത്ര ജൂലൈ 12, 19, 26 തീയതികളില്‍ 800 രൂപ നിരക്കിലും ലഭ്യമാണ്. ജൂലൈ 12-ന് മലക്കപ്പാറയിലേക്ക് 970 രൂപ നിരക്കിലും യാത്ര സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9446353081, 8075347381 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

🚫 വാര്‍ത്ത സ്ഥിരമായി കോപ്പിയടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് :www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.