മണ്ണാര്‍ക്കാട്: അക്കാദമിക പഠനത്തിനും ഗവേഷണത്തിനും ജപ്പാനിലെ അവസരങ്ങളെന്ന വിഷ യത്തില്‍ എം.ഇ.എസ്. കല്ലടി കോളജ് (ഓട്ടോണമസ്) കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ടോക്യോയിലെ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫ.ഡോ.പി.കെ ഹാഷിം മുഖ്യപ്രഭാഷണം നടത്തി.
ജപ്പാനിലെ ഗവേഷണ സംവിധാനങ്ങളെയും, സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന സകൂറ സയന്‍സ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഈപദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ജപ്പാന് സന്ദര്‍ശിക്കാനും കൂടാതെ വിവിധ സര്‍വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ പരിചയപ്പെടാനും അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സകൂറ സയന്‍സ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് കല്ലടി കോളജില്‍ നിന്നും ഇത്തവണ വിദ്യാര്‍ഥികളെ എത്തിക്കുന്നതിനുള്ള പദ്ധതികളും സെമിനാര്‍ വിഭാവനം ചെയ്തിട്ടുണ്ട്.കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന്, കെമിസ്ട്രി ഡിപ്പാര്‍ട്മെന്റ് മേധാവി ഡോ.ടി.എന്‍ മുഹമ്മദ് മുസ്തഫ, കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി, ട്രഷറര്‍ സി.പി ശിഹാബ്, ഡോ.കെ.പി ശ്രീനിവാസന്, ഡോ.കെ സറീന എന്നിവര്‍ സംസാരിച്ചു.
