കാരാകുര്‍ശ്ശി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കാരാകുര്‍ശ്ശി ജി.വി.എച്ച്.എസ്. സ്കൂളില്‍ വണ്‍ മില്യണ്‍ തൂഫാന് ഗോള്‍ ഫുട്ബോള്‍ പരിപാടിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. റാലിയുടെ ഫ്ലാഗ് ഓഫ് കല്ലടിക്കോട് എസ്.എച്ച്.ഒ. വി.എസ് സുധീഷ് കുമാര്‍ നിര്‍വഹിച്ചു.പി.ടി.എ. വൈസ് പ്രസിഡന്റ് രമേശ് ബാബു അധ്യക്ഷനാ യി. പ്രധാനാധ്യാപകന് എന്‍.സെന്തില്‍കുമാര്‍ മുഹമ്മദ് സഹല്‍, വാര്‍ഡ് അംഗങ്ങളായ കെ.ബിന്ദു, സുമിത, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ വി.ജി കവിത , എച്ച്.എം. ഇന്‍ ചാര്‍ജ് ഹഫ്സത്ത് എന്നിവര്‍ സംസാരിച്ചു.
