തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. റാലി, പ്രതിജ്ഞ, പോസ്റ്റര്‍ പ്രചരണം, ഫ്ലാഷ് മൊബ് തുടങ്ങിയവ ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണികണ്ഠന്, പ്രിവന്റീവ് ഓഫിസര്‍ സ്റ്റാലിന് സ്റ്റീഫന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ഹുസൈന്, പ്രിന്‍സിപ്പല്‍ സ്മിത പി.അയ്യങ്കുളം, പ്രധാന അധ്യാപകന് പി.എസ് പ്രസാദ്, ജാഗ്രതാ സമിതി കണ്‍വീനര്‍ കെ.പി ജയശ്രീ, എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ആശ മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.
